മാസപ്പടി ഇടപാട്; സിബിഐ, ഇഡി അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയന് ഹൈക്കോടതി നോട്ടീസ്

ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ഷോൺ ജോർജിന്‍റെ ഹർജിയിലാണ് കോടതിയുടെ നടപടി
High Court notice to Veena Vijayan and others on petition seeking CBI, ED probe in cmrl exalogic deal

വീണ വിജയൻ

Updated on

കൊച്ചി: മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചു. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ഷോൺ ജോർജിന്‍റെ ഹർജിയിലാണ് കോടതിയുടെ നടപടി.

കമ്പനി നിയമപ്രകാരം മാത്രമായിരുന്നു എസ്എഫ്ഐഒയുടെ അന്വേഷണമെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാനായി സിബിഐ, ഇഡി അടക്കമുള്ള ഏജൻസികൾക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ‍്യം. വീണയും സിഎംആർഎൽ ഉദ‍്യോഗസ്ഥരും ഉൾപ്പെടെ 13 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com