

പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കിൽ സ്ഥാനാർഥിക്കും സ്വന്തംനിലക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.
ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകണം.
സ്ഥാനാർഥിയുടെ ചെലവിൽ ഇതിന് അനുവാദം നൽകും. സ്ഥാനാർഥിക്കോ, ഏജൻറുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ല പൊലീസ് മേധാവിക്കോ കമ്മീഷണർക്കോ അപേക്ഷ നൽകണം. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.