പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഹർജി പരിഗണിക്കും
പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും കയറുന്നില്ലെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി
Updated on

കൊച്ചി: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി ആരും കയറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശം. തത്സമയ നിരീക്ഷണത്തിനുള്ള ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കണമെന്നും പെരിയാർ വെസ്റ്റ് ഡിവിഷൻ വനം ഡെപ്യൂട്ടി ഡ‍യറക്‌ടർക്കു ഹൈക്കോടതി നിർദേശം നൽകി.

കേസിന്‍റെ അന്വേഷണ പുരോഗതി പത്തനംതിട്ട പൊലീസ് മേധാവിയും, അനധികൃത പ്രവേശനം തടയാൻ സ്വീകരിച്ച നടപടികൾ വനം ഡപ്യൂട്ടി ഡ‍യറക്‌ടറും അറിയിക്കണമെന്നും കോടതി അറിയിച്ചു.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഹർജി പരിഗണിക്കും.

ഈ ​മാ​സം എ​ട്ടി​നാ​ണ് ആ​റം​ഗ സം​ഘം പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ എ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ള്ള​ക്ക​ട​വ് വ​രെ ജീ​പ്പി​ലും അ​വി​ടെ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലും യാ​ത്ര ചെ​യ്താ​ണ് സം​ഘം പൊ​ന്ന​മ്പ​ല​മേ​ട്ടി​ലെ​ത്തി​യ​ത്. സം​ഘ​ത്തി​ലു​ള്ള​വ​ർ ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​യ​ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com