
കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നറുക്കെടുപ്പിൽ ക്രമക്കേട് ആരോപിച്ചു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂരിതി നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മോൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആ‘ളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയച്ചു.
കോടതിയുടെ നിർദേശ പ്രകാരം തെരഞ്ഞെടുപ്പിന്‍റെ സിസിടിവി ദൃശങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. നറുക്കെടുപ്പിന് തയാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണെന്നായിരുന്നു ഉയർന്നുവന്ന പ്രധാന ആരോപണം.