കെഎസ്ആർടിസിയിൽ എല്ലാ മാസവും പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകണം: ഹൈക്കോടതി

''കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല''
Ksrtc Bus | Highcourt of Kerala
Ksrtc Bus | Highcourt of Kerala

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. സർക്കാർ ആവശ്യമായ സഹായം കെഎസ്ആർടിസിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി.

കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല, കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സർവീസിനായി കെഎസ്ആ‍‍ര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com