സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

തടസം നേരിട്ടിട്ടുണ്ടെങ്കിൽ തീയതിയും സമയവും അറിയിക്കൂവെന്നും കോടതി പറഞ്ഞു
University syndicate member files petition for protection; High Court asks what kind of physical threat he faced

കേരള ഹൈക്കോടതി

file image

Updated on

കൊച്ചി: കേരള സർവകലാശാലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സിൻഡിക്കേറ്റ് അംഗം സമർപ്പിച്ച ഹർജിയിൽ ചോദ‍്യങ്ങൾ ഉയർത്തി ഹൈക്കോടതി.

എന്തിനാണ് പൊലീസ് സംരക്ഷണം, എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്നും താങ്കളെ ആരെങ്കിലും തടഞ്ഞോയെന്നും ഹൈക്കോടതി ചോദിച്ചു.

തടസം നേരിട്ടിട്ടുണ്ടെങ്കിൽ തീയതിയും സമയവും അറിയിക്കൂവെന്നും കോടതി പറഞ്ഞു. ക‍്യാംപസിൽ പ്രവേശിക്കരുതെന്നും പ്രവേശിച്ചാൽ കൊന്നുകളയുമെന്നും ആരെങ്കിലും പറഞ്ഞോ? അങ്ങനെയെങ്കിൽ എപ്പോൾ, എങ്ങനെ പറഞ്ഞുയെന്നത് സത‍്യവാങ്മൂലം നൽകാനും കോടതി ഹർജിക്കാരനോട് ആവശ‍്യപ്പെട്ടു. അതേസമയം ഹർജി പരിഗണക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റി.

സർവകലാശാലയിലെ സമരം തടയാൻ ആവശ‍്യമായ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ‍്യപ്പെട്ടായിരുന്നു ബിജെപി സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com