വിദേശ സർവകലാശാല; നയം മാറ്റത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിലും അതൃപ്തി

കേന്ദ്രസര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ട്
R Bindu
R Bindu File

തിരുവനന്തപുരം: ബജറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട 2 നിർദേശങ്ങളിലും അതൃപ്തി പരസ്യമാക്കി വകുപ്പ് മന്ത്രി ആർ.ബിന്ദു. വിദേശ സർവകലാശാലകൾക്കായി അനുമതി നൽകാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോൺക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് അഭിപ്രായ വ്യത്യാസം. വിഷയത്തിൽ ചർച്ച വേണമെന്നാണ് വകുപ്പിന്‍റെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ സാധ്യതകള്‍ ആരായും എന്നാണ് ധനമന്ത്രി പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രസര്‍ക്കാര്‍ വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്ര തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. നയപരമായ കാര്യത്തെ സംബന്ധിച്ച ചോദ്യത്തിന് ഇപ്പോള്‍ വിശദീകരണം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.