വിദ‍്യാർഥി കൊലവിളി നടത്തിയ വീഡിയോ ച്രചരിച്ച സംഭവം; റിപ്പോർട്ട് തേടി ഹയർ സെക്കണ്ടറി ഡയറക്‌ടർ

വീഡിയോ പകർത്തിയത് എന്തിനാണ്? എങ്ങനെയാണ് വ‍്യാപകമായി പ്രചരിച്ചത് തുടങ്ങിയ കാര‍്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ‍്യപ്പെട്ടിട്ടുണ്ട്
Higher Secondary Director seeks report on video of a student threatening teacher
വിദ‍്യാർഥി കൊലവിളി നടത്തിയ വീഡിയോ ച്രചരിച്ച സംഭവം; റിപ്പോർട്ട് തേടി ഹയർ സെക്കണ്ടറി ഡയറക്‌ടർ
Updated on

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചു വച്ചതിന് പിന്നാലെ അധ‍്യാപകന് നേരെ വിദ‍്യാർഥി കൊലവിളി നടത്തിയ സംഭവത്തിൽ ഹയർ സെക്കണ്ടറി ജോയിന്‍റ് ഡയറക്ടർ സ്കൂൾ അധികൃതരോട് റിപ്പോർട്ട് തേടി. വിദ‍്യാർഥിയുടെ വീഡിയോ എടുത്ത അധ‍്യാപകർക്കെതിരേ സമൂഹ മാധ‍്യമങ്ങളിൽ വലിയ വിമർശനങ്ങളുയർന്നിരുന്നു.

വെറും പതിനാറോ പതിനേഴോ മാത്രം പ്രായമുള്ള വിദ‍്യാർഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. വീഡിയോ പകർത്തിയത് എന്തിനാണ്? എങ്ങനെയാണ് വ‍്യാപകമായി പ്രചരിച്ചത് തുടങ്ങിയ കാര‍്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ‍്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ചാണ് വിദ‍്യാർഥി മൊബൈലുമായി വന്നത്.

തുടർന്ന് പിടിചെടുത്ത ഫോൺ പ്രധാന അധ‍്യാപകനെ ഏൽപ്പിച്ചു. മൊബൈൽ ഫോൺ തിരിച്ച് നൽകണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടാണ് വിദ‍്യാർഥി അധ‍്യാപകന് മുന്നിൽ കൊലവിളി നടത്തിയത്. പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ‍്യാപകൻ ചോദിച്ചപ്പോൾ കൊന്നുകളയുമെന്നായിരുന്നു വിദ‍്യാർഥിയുടെ മറുപടി.

സംഭവത്തെ തുടർന്ന് വിദ‍്യാർഥിയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയെ പറ്റി ചർച്ച ചെയ്യാൻ സ്കൂളിലെ അധ‍്യാപക രക്ഷകർത‍ൃ സമിതി വ‍്യാഴാഴ്ച യോഗം ചേരും. അതേസമയം ബാലവകാശ കമ്മിഷൻ ഫെബ്രുവരി ആറിന് സ്കൂളിൽ സന്ദർശനം നടത്തുമെന്നും വിദ‍്യാർഥിക്ക് കൗൺസിലിങ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com