ഹയർസെക്കൻഡറി സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ: വിശദാംശങ്ങൾ

പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 14 നാണെന്നും മന്ത്രി പറഞ്ഞു
higher secondary say exam details
higher secondary say exam details
Updated on

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതിന്‍റെ നോട്ടിഫിക്കേഷൻ ഇന്നുതന്നെ ഇറക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 13 നാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 14 നാണെന്നും മന്ത്രി പറഞ്ഞു.

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയം.

3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com