'ഹൈറിച്ച്' ഉടമകളുടെ 203 കോടി രൂപ‍യുടെ സ്വത്ത് മരവിപ്പിച്ചു; മൂൻകൂർ ജാമ്യം തേടി ദമ്പതികൾ

നേരത്തെ 126 കോടി രൂപയുടെ ജിസ്എടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു
'ഹൈറിച്ച്' ഉടമകളുടെ 203 കോടി രൂപ‍യുടെ സ്വത്ത് മരവിപ്പിച്ചു; മൂൻകൂർ ജാമ്യം തേടി ദമ്പതികൾ
Updated on

കൊച്ചി: 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. മണി ചെയിൻ തട്ടിപ്പുകേസിൽ ഇഡി അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇഡി ആരോപിക്കുന്നത്.

നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ പോയത് 4 ബാങ്കുകളിലെ 20 അക്കൗണ്ടിലേക്കാണെന്ന് ഇഡിയുടെ കണ്ടെത്തൽ. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്‌ടർ കെ.ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ മാനേജിങ് ഡ‍യറക്‌ടർ കെ.ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകൾ തുറന്നത്.

സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ. പലചരക്ക് സാധനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിൽ ആരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണ് മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിസ്എടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞദിവസം ഇഡി ഉദ്യോഗസ്ഥൻ എത്തുംമുമ്പ് അറസ്റ്റ് ഭയന്ന് കമ്പനി എംഡിയും ഭാര്യയും കടന്നുകളഞ്ഞിരുന്നു. ഇതിനിടെ ഇരുവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കലൂരിലെ പ്രത്യേക കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് ഇഡി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ സമാനമായ കേസുകൾ ഇതിനു മുമ്പും രജിസ്റ്റർ ചെയ്ത വിവരവും കോടതിയെ അറിയിക്കുമെന്നും ഇഡി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com