ഹിജാബ് വിവാദം; കുട്ടിയെ പുതിയ സ്കൂളിലേക്കു മാറ്റി

മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയ വിവരം അനസ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.
Hijab controversy; Father says daughter transferred to new school

ഹിജാബ് വിവാദം; കുട്ടിയെ പുതിയ സ്കൂളിലേക്ക് മാറ്റിയതായി അച്ഛൻ

representative image

Updated on

കൊച്ചി: പളളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടിയെ പുതിയ സ്കൂളിലേക്ക് മാറ്റി അച്ഛൻ. പളളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടിയെ ചേർത്തത്. സ്കൂളിൽ നിന്നു ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുകയാണെന്ന് കുട്ടിയുടെ അച്ഛൻ അനസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിയ വിവരം അനസ് തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. "എന്‍റെ മകൾ ഇന്ന് പുതിയ സ്കൂളിലേക്ക് പോവുകയാണ്. അവളുടെ അന്തസ് ഉയർത്തിപ്പിടിച്ച് തന്നെ. അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുളള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുളള കലാലയത്തിലേക്കാണ് പോകുന്നത്"- അച്ഛൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ ആൾക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിൻ ബലമില്ലാത്ത ഒരു സാധാരണക്കാരനായ തന്‍റെ ഒപ്പം നിന്ന മുഴുവൻ ആളുകൾക്കും അനസ് നന്ദി അറിയിക്കുന്നുണ്ട്.

കുട്ടിക്ക് സെന്‍റ് റീത്താസ് സ്കൂളിൽ തുടർന്നു പഠിക്കാൻ ആഗ്രഹമില്ലെന്ന് അച്ഛനും, തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും ഹൈക്കോടതിയെ അറിയിച്ചതോടെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com