
തിരുവനന്തപുരം: പളളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ മാനേജ്മെന്‍റിനെതിരേയാണ് മന്ത്രി വിമർശനം ഉയർത്തുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച ശേഷവും സ്കൂൾ മാനെജ്മെന്‍റ് വാർത്താസമ്മേളനം നടത്തുകയും, മന്ത്രിയെയും സർക്കാരിനെയും വിമർശിക്കുകയും ചെയ്യുന്നതിനു പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി ആരോപിച്ചു.
പ്രശ്നത്തിനു പരിഹാരം കാണുന്നതിനെക്കാൾ, സർക്കാരിനെ വിമർശിക്കുക എന്നതാണ് സ്കൂൾ മാനേജ്മെന്‍റിന്‍റെ ലക്ഷ്യം. കോൺഗ്രസിനു വേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയവും വർഗീയവുമായ വിവേചനം കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കാൻ ആരു ശ്രമിച്ചാലും സർക്കാർ അതനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.