ഹിജാബ് വിവാദം; കുട്ടിക്ക് സംരക്ഷണം നൽകുമെന്ന് ശിവൻകുട്ടി

കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണ്.
Hijab controversy; Sivankutty says child will be protected
മന്ത്രി വി. ശിവൻകുട്ടി
Updated on

കൊച്ചി: പളളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഉൾപ്പെട്ട കുട്ടിക്ക് സംരക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടി സ്കൂളിൽ നിന്നു മാറാൻ കാരണക്കാരായവർ മറുപടി നൽകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കുട്ടിക്ക് മാനസിക ബുദ്ധിമുട്ടുണ്ടായാൽ ഉത്തരവാദിത്വം സ്കൂളിനാണ്. യൂണിഫോം നിറമുളള ശിരോവസ്ത്രം അനുവദിക്കുകയാണു വേണ്ടത്. സർക്കാരിനു മറുപടി തരേണ്ടത് ലീഗൽ അഡ്വൈസറല്ലെന്നും ചർച്ച ചെയ്ത് തീർക്കേണ്ട വിഷയം സ്കൂൾ മാനേജ്മെന്‍റ് വഷളാക്കിയെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com