ഹിജാബ് വിവാദം; വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാൻ സ്കൂൾ അധികൃതർ

''വിദ്യാഭ്യാസ മന്ത്രി കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാതെ‍യാണ് ഉത്തരവിറക്കിയത്''
hijab row st ritas school against education department

ഹിജാബ് വിവാദം; വിദ്യാഭ്യാസ വകുപ്പിനെതിരേ കോടതിയെ സമീപിക്കാൻ സ്കൂൾ അധികൃതർ

representative image

Updated on

പള്ളുരുത്തി: സ്കൂളിൽ ഹിജാബ് ധരിച്ചെത്തുന്നത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് സ്കൂൾ അധികൃതർ. ഡിഡിഇ നൽകിയ ഉത്തരവിന് രേഖാമൂലം മറുപടി നൽകിയതായും പ്രിൻസിപ്പൽ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി കാര്യങ്ങളെക്കുറിച്ച് വിശദമായി മനസിലാക്കാതെ‍യാണ് ഉത്തരവിറക്കിയത്. സ്കൂൾ യൂണിഫോം സംബന്ധിച്ച തീരുമാനിക്കാനുള്ള അവകാശം സ്കൂൾ മാനേജ്മെന്‍റിനാണെന്നും അതിൽ മറ്റാർക്കും അധികാരമില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. കോടതി മുൻപ് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ള കാര്യമാണിതെന്നും വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്നും സ്കൂൾ ആവശ്യപ്പെടുന്നുണ്ട്.

മാത്രമല്ല. വിദ്യാഭ്യാസ വകുപ്പ് സത്യവിരുദ്ധമായ കാര്യമാണ് പറയുന്നതെന്നും ഒരിക്കലും കുട്ടി‍യുടെ പഠനം നിഷേധിച്ചിട്ടില്ലെന്നും സ്കൂൾ മാനേജ്മെന്‍റ് വ്യക്തമാക്കി. കുട്ടിയോട് ആരും മോശമായി പെരുമാറിയിട്ടില്ല. കുട്ടിയുടെ പിതാവ് സ്കൂളിന്‍റെ തിരുമാനങ്ങൾക്ക് അനുകൂലമായി വന്നെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മൂലം ഇപ്പോൾ തീരുമാനം മാറ്റുന്ന ആവസ്ഥയാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

എന്നാൽ നിലപാടിലുറച്ച് നൽക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. സ്കൂളിന് തിരോബസ്ത്രം വിലക്കാനുള്ള അധികാരമില്ലെന്നാണ് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com