
കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഹിന്ദു ഐക്യവേദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടൽ നടത്തിയെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെന്നും, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബു പറഞ്ഞു.
പ്രോസിക്യൂഷനെ സമ്മർദത്തിലാക്കി ഒരു കേസും തീരാൻ പാടില്ല. പ്രോസിക്യൂഷന്‍ സ്വതന്ത്രമായി കേസ് നടത്തണം. കോടതി മെറിറ്റ് പരിശോധിച്ച് തീരുമാനമെടുക്കണം. അല്ലെങ്കില്‍ ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.
ഇടപെട്ടു എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല. എന്നാല്‍, അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായെന്ന് പാര്‍ട്ടികള്‍ പറയുന്നുണ്ട്. അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ആർ.വി. ബാബു പറഞ്ഞു.