മാ​ല​ദ്വീ​പി​ൽ മ​രു​ന്നു​ക്ഷാ​മം: എ​ച്ച്എ​ല്‍എ​ല്ലും എ​സ്ടി​ഒ​യും ക​രാ​റി​ൽ ഒപ്പുവച്ചു

ഗുണമേന്മയുള്ള 2,000ലധികം ജനറിക് മരുന്നുകള്‍ക്കു​ പുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക
HLL and STO sign agreement to address drug shortage in Maldives

മാ​ല​ദ്വീ​പി​ൽ മ​രു​ന്നു​ക്ഷാ​മം: എ​ച്ച്എ​ല്‍എ​ല്ലും എ​സ്ടി​ഒ​യും ക​രാ​റി​ൽ ഒപ്പുവച്ചു

Updated on

തിരുവനന്തപുരം: മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ ഉള്‍പ്പടെ മെഡിക്കല്‍ ഉപകരണങ്ങള്‍ മാലദീപ് രാ​ജ്യ​ത്തു വിതരണം ചെയ്യുന്നതിന് കേന്ദ്ര​ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും മാലിദ്വീപ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ട്രേഡി​ങ് ഓര്‍ഗനൈസേഷന്‍ പിഎല്‍സിയും (എസ്ടിഒ) തമ്മില്‍ കരാറിലെത്തി.

പ്രധാനമന്ത്രി​ ജന്‍ഔഷധി പദ്ധതിയുടെ ഭാഗമായി നടത്തിയ ഉടമ്പടി പ്രകാരം, എച്ച്എല്‍എല്ലിന്‍റെ നേതൃത്വത്തില്‍ മാല​ദ്വീപിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളികള്‍ നേരിടുന്ന മാലദ്വീപിന് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.

രോഗീ പരിചരണത്തിലും അവശ്യ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിലും നേരിട്ട തടസങ്ങള്‍ മാലി​ക്ക് ദേശീയ ഇന്‍ഷ്വറന്‍സ് പദ്ധതിയായ "ആസന്ധ'യ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. എച്ച്എല്‍എല്ലുമായുള്ള പരസ്പര സഹകരണത്തോടെ​ മരുന്നുകളും മറ്റ് മെഡിക്കല്‍ സേവനങ്ങളും ദീര്‍ഘകാലത്തേക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഗുണമേന്മയുള്ള 2,000ലധികം ജനറിക് മരുന്നുകള്‍ക്കു​ പുറമെ 300ഓളം ശസ്ത്രക്രിയ ഉപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുക. കൊവിഡ് കാലത്ത് എച്ച്എല്‍എല്ലിന്‍റെ നേതൃത്വത്തില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും മാല​ദീപിലേക്ക് കയറ്റുമതി ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com