hmpv infection conformed 5 years old child in puducherry
പുതുച്ചേരിയിൽ 5 വയസുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു: വിശദീകരണവുമായി ലോകാരോഗ്യ സംഘടന

പുതുച്ചേരിയിൽ 5 വയസുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു: വിശദീകരണവുമായി ലോകാരോഗ്യ സംഘടന

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു
Published on

ചെന്നൈ: പുതുച്ചേരിയിൽ 5 വയസുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ശൈത്യകാലത്ത് സാധാരണ റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് എച്ച്എംപിബിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്നുവെന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

logo
Metro Vaartha
www.metrovaartha.com