കനത്ത മഴ; വിവിധ ജില്ലകളിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ‍്യാപിച്ച സാഹചര‍്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
holiday declared for educational institutions on june 15

കനത്ത മഴ; 3 ജില്ലകളിൽ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

file

Updated on

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തൃശ‍ൂർ, കാസർഗോഡ്, വയനാട്, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അതത് ജില്ലാ കലക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ‍്യാപിച്ച സാഹചര‍്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായാണ് അവധി.

കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കോളെജുകൾക്ക് അവധി ബാധകമല്ല. മറ്റു ജില്ലകളിൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ‍്യാലയങ്ങൾ, സ്പെഷ‍്യൽ ക്ലാസുകൾ, ട‍്യൂഷൻ സെന്‍ററുകൾ, ആംഗൻവാടികൾ, മദ്രസകൾ, നഴ്സറികൾ എന്നിവയ്ക്കാണ് അവധി പ്രഖ‍്യാപിച്ചിരിക്കുന്നത്.

റസിഡൻഷ‍്യൽ‌ സ്കൂളുകൾക്കും കോളെജുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com