
മലപ്പുറത്ത് മദ്രസകൾക്കും ട‍്യൂഷൻ സെന്‍ററുകൾക്കും ഞായറാഴ്ച അവധി
മലപ്പുറം: മഴ മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധി പ്രഖ‍്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ മേയ് 25ന് റെഡ് അലർട്ട് പ്രഖ‍്യാപിച്ചിട്ടുണ്ട്.
മദ്രസകൾ ട‍്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്റ്റർ വി.ആർ. വിനേദ് അവധി പ്രഖ‍്യാപിച്ചത്. ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും കലക്റ്റർ നിർദേശിച്ചിട്ടുണ്ട്.