രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

യാത്രയ്ക്കു വേണ്ടിയുള്ള വിമാന ടിക്കറ്റിനായി 8 ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിച്ചെന്ന തരത്തിലായിരുന്നു പ്രചാരണം
Ramesh Chennithala's foreign trip: Case registered against K.S. Arun Kumar and 'Porali Shaji' over false propaganda.

രമേശ് ചെന്നിത്തല, കെ.എസ്. അരുൺ കുമാർ

Updated on

തിരുവനന്തപുരം: ആഭ‍്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച് സോഷ‍്യൽ മീഡിയയിലൂടെ വ‍്യാജ പ്രചാരണം നടത്തിയതിൽ സിപിഎം നേതാവ് കെ.എസ്. അരുൺ കുമാർ, ഇടത് സൈബർ ഹാൻഡിൽ പോരാളി ഷാജി എന്നിവർക്കെതിരേ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസിന്‍റേതാണ് നടപടി.

അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയും പോരാളി ഷാജിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ആഭ‍്യന്തരമന്ത്രിയുടെ അമെരിക്കൻ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വ‍്യാജ പ്രചാരണം. യാത്രയ്ക്കു വേണ്ടിയുള്ള വിമാന ടിക്കറ്റിനായി 8 ലക്ഷം രൂപ വീതം സർക്കാർ ഖജനാവിൽ നിന്നും ധൂർത്തടിച്ചെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ സർക്കാർ ഖജനാവിൽ നിന്നല്ല യാത്രാചെലവിന് പണം കണ്ടെത്തിയതെന്ന് അദ്ദേഹം നേരത്തെ തന്നെ വ‍്യക്തമാക്കിയിരുന്നു

logo
Metro Vaartha
www.metrovaartha.com