കെ.സി. വേണുഗോപാലിനെതിരായ സൈബറാക്രമണത്തിൽ ആഭ‍്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
The Home Minister ordered investigation into the cyberattack against K.C. Venugopal.

കെ.സി. വേണുഗോപാൽ

Updated on: 

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ സൈബറാക്രമണം നടത്തിയ സംഭവത്തിൽ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് ജോൺസൺ എബ്രഹാമിന്‍റെ മൊഴി രേഖപ്പെടുത്തി. പരാതി നൽകി രണ്ടു മാസം പൂർത്തിയായ ശേഷമാണ് പൊലീസ് കേസന്വേഷണത്തിലേക്ക് കടക്കുന്നത്.

ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. സൈബർ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങൾ അടക്കമാണ് പരാതി നൽകിയിരുന്നത്. ആഭ‍്യന്തരമന്ത്രിക്ക് വീണ്ടും പരാതി സമർപ്പിച്ചതോടെ സൈബർ സെൽ ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com