ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പീഡിപ്പിച്ചു, പരാതിയുമായി യുവതി

വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പരാതി നൽകിയത്
 home nurse raped,  Woman files complaint

ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്സ് പീഡിപ്പിച്ചു, പരാതിയുമായി യുവതി

Updated on

കോട്ടയം: ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് പീഡിപ്പിച്ചെന്ന് പരാതി. വ്യാപാരസ്ഥാപന ഉടമയായ യുവതിയാണ് പരാതി നൽകിയത്. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

2024 ജൂലൈയിലാണ് പീഡനം നടന്നത്. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്. ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടതായും പരായിൽ പറയുന്നു. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.

നഴ്സിനു പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പാലാ ഡിവൈഎസ്പി കെ.സദൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com