പാലക്കാട്: പാലക്കാട് ഓലപ്പുരയുടെ ചുമരിടിഞ്ഞ് വീണ് യുവതിക്ക് പരുക്ക്. കൊടുവായൂർ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട്ടിലിൽ കിടക്കുമ്പോൾ സജിതയുടേ ദേഹത്തേക്ക് ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ വീഴുകയായിരുന്നു.
സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടർന്ന് ജില്ലാശുപത്രിയിലെത്തി തലയിൽ തുന്നലിട്ടു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേഷ് 12 വർഷമായി ഓലപ്പുരയിലാണ് താമസിക്കുന്നത്.