ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളിൽ പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സമീപനം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്
hope the 16th finance commission recommendations will be favorable k n balagopal
കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
Updated on

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സം​സ്ഥാ​ന​ത്തി​ന് അനുകൂലമായ ശു​പാര്‍ശകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലെ കമ്മി​ഷന്‍ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളില്‍ മതിപ്പും വിഴിഞ്ഞം പദ്ധതി അതിവേഗം യാഥാര്‍ഥ്യമായതില്‍ സംതൃപ്തി​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും മന്ത്രി പ​റ​ഞ്ഞു. പ്രീ- ​ബജറ്റ് സെഷനില്‍ മാധ്യമപ്രവര്‍ത്തകരോട് ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.

15-ാം ധനകാര്യ കമ്മിഷന്‍ ശു​പാര്‍ശകള്‍ കേരളത്തിന് കടുത്ത ആഘാതമാ​ണ് ഏ​ൽ​പ്പി​ച്ച​ത്. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വരുമാനം പകുതിയോളം ഇടിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പതിനാറാം കമ്മിഷന്‍ കേരളത്തോട് നീതി​പൂര്‍വമായ നിലപാട്‌ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സമീപനം ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് പരാതി പറയാന്‍ കഴിയാത്ത സാഹചര്യമാണു​ള്ള​ത്. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിച്ചിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് മുന്നേറാനായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷങ്ങളില്‍ ട്രഷറി പൂട്ടുമെന്നായിരുന്നു പ്രചാരണം.

അതൊക്കെ അതിജീവിച്ചു. ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ഇടക്ക് അഞ്ച് മാസം തടസം വ​ന്നെ​ങ്കി​ലും വര്‍ധിപ്പിച്ച പെന്‍ഷന്‍ യഥാസമയം നല്‍കുന്നു. 55,000 കോടി രൂപയാണ് അഞ്ച് വര്‍ഷത്തില്‍ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്.​കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 35,000 കോടി രൂപയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത് 11,000 കോടി രൂപയാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ച വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് പ്രായോഗികത പരിഗണിച്ച് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com