കാപ്പാട് ബീച്ചിലെ കുതിരക്ക് പേവിഷബാധ; സവാരി നടത്തിയവർക്ക് ജാഗ്രത നിർദേശം

ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു
കാപ്പാട് ബീച്ചിലെ കുതിരക്ക് പേവിഷബാധ; സവാരി നടത്തിയവർക്ക് ജാഗ്രത നിർദേശം
Updated on

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തുന്ന കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം. കുതിരയ്ക്ക് പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനാൽ കുതിരപ്പുറത്ത് സവാരി നടത്തിയവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.

ഒരുമാസം മുമ്പ് കുതിരയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന് ശേഷമാണ് കുതിരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങിയത്. ഇതേ നായ തന്നെ പ്രദേശത്തെ പശുവിനെയും കടിച്ചിരുന്നു. അവശനിലയിലായ കുതിരയെ ഡോക്‌ടർമാർ ചികിത്സിക്കുന്നുണ്ട്. നിലവിൽ വെള്ളവും ഭക്ഷണവും കഴിക്കാനോ കുടിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് കുതിര. കുതിരയുടെ ശ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com