ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു; നി‌ലവിളിച്ച് മന്ത്രി | Video

പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് പായസം വിതരണം ചെയ്തിരുന്നു.

കൊല്ലം: കൊല്ലെ കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുപായസം വീണു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്കിടെയാണ് സംഭവം. പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് പായസം വിതരണം ചെയ്തിരുന്നു.

ബസിനുള്ളിൽ വച്ച് പായസം വിതരണം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ തലയിൽ പായസം വീണത്. പൊള്ളലേറ്റതോടെ മന്ത്രി നിലവിളിയോടെ ചാടിയെഴുന്നേറ്റു. ഒപ്പം യാത്ര ചെയ്തിരുന്നവരാണ് ടവലും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയിൽ നിന്ന് പായസം തുടച്ചു മാറ്റിയത്.

പായസം വിതരണം ചെയ്തവരോട് മന്ത്രി ദേഷ്യപ്പെടുകയും ചെയ്തു. എങ്കിലും ചിന്നക്കടവ് വരെ കെഎസ്ആർടിസിയിൽ യാത്ര ചെയ്തിട്ടാണ് മന്ത്രി മടങ്ങിയത്.

logo
Metro Vaartha
www.metrovaartha.com