കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരേ പുതിയ കേസ്. എറണാകുളം രായമംഗലത്തെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചെന്നാണ് കേസ്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസിൽപ്പെട്ടിരിക്കുന്നത്.
ഹോട്ടൽ ജീവനക്കാരെ അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ഹോട്ടലില്‍ അതിക്രമം കാണിച്ചു എന്നിങ്ങനെയാണ് സുനിക്കെതിരായ പരാതികൾ. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
രായമംഗലത്തെ ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തെന്ന് ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയിൽ പറയുന്നു.