കുറുവ ദ്വീപ് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഹോട്ടലുടമ തൂങ്ങി മരിച്ചു

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു
കുറുവ ദ്വീപ് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഹോട്ടലുടമ തൂങ്ങി മരിച്ചു

കൽപ്പറ്റ: വന്യമൃഗശല്യം മൂലം വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കച്ചവടക്കാരൻ ആത്മഹത്യ ചെയ്‌തു. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.

വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു. ഇതേതുടർന്ന് ഹോട്ടൽ പൂട്ടിയതോടെ സെബാസ്റ്റ്യന്‍റെ വരുമാനം നിലക്കുകയായിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സെബാസ്റ്റ്യൻ വീടിനു പുറകിലെ മരക്കൊമ്പിലാണ് സെബാസ്റ്റ്യൻ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com