മാളയിൽ സ്‌കൂട്ടറിലെത്തി വീടിനും വാഹനങ്ങള്‍ക്കും തീയിട്ടു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂട്ടറില്‍ എത്തിയ ആളാണ് വ്യാഴാഴ്ച ഉച്ചയോടെ തീയിട്ടത്
house and vehicles set on fire accused arrested
മാളയിൽ സ്‌കൂട്ടറിലെത്തി വീടിനും വാഹനങ്ങള്‍ക്കും തീയിട്ടു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Updated on

തൃശൂർ: മാള സ്നേഹഗിരിയിൽ വീടിനും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും പെട്രോൾ ഒഴിച്ച് തീയിട്ടു. സ്‌നേഹഗിരി പുന്നക്കല്‍ ജോസിന്റെ വീട്ടിലാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ആളാണ് വ്യാഴാഴ്ച ഉച്ചയോടെ തീയിട്ടത്.

തീയിട്ട ശേഷം ഇയാൾ കടന്നു കളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. ഇയാള്‍ക്കും പൊള്ളലേറ്റു. ഇയാള്‍ ജോസിന്‍റെ ഭാര്യ മേഴ്‌സിയുടെ ബന്ധുവാണെന്നാണ് സൂചന. കത്തിക്കുന്ന സമയത്തില്‍ വീട്ടുകാര്‍ അകത്തുണ്ടായിരുന്നെങ്കിലും പിന്‍വശത്തെ വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com