കണ്ണൂരിൽ കനത്ത മഴയിൽ വീട് പൂർണമായും തകർന്നു

പുലർച്ചെയാണ് അപകടം ഉണ്ടായത്
മഴ, പ്രതീകാത്മക ചിത്രം.
മഴ, പ്രതീകാത്മക ചിത്രം.AI

കണ്ണൂർ: ജില്ലയിലുണ്ടായ ശക്തമായ മഴയിൽ ചക്കരക്കലിൽ വീട് പൂർണമായും തകർന്നു. ചക്കരക്കൽ കമ്യൂണിറ്റി ഹാളിന് സമീപം കണോത്ത് കുന്നുമ്പ്രം പരേതനായ പ്രവീണിന്‍റെ ഭാര്യ എ.അജിതയുടെ വീടാണ് മഴയിൽ തകർന്നത്. പുലർച്ചെയാണ് അപകടം ഉണ്ടായത്. അജിതയും കുടുംബവും രാത്രി സമീപത്തെ സഹോദരന്‍റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com