കോതമംഗലത്ത് ആദിവാസി കുടിയിൽ വീട് കത്തി നശിച്ചു

തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല
House destroyed in fire at tribal area in Kothamangalam
കോതമംഗലത്ത് ആദിവാസി കുടിയിൽ വീട് കത്തി നശിച്ചു
Updated on

കോതമംഗലം: കൊതമംഗലത്ത് വെള്ളാരം കുത്ത് കുടിയിൽ വീട് കത്തി നശിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ഏഴാം വാർഡിൽ വെള്ളാരം കുത്ത് കുടിയിൽ പുത്തൻപുര ജയൻ-സുജാത ദമ്പതികളുടെ വീടാണ് ശനിയാഴ്ച രാവിലെ കത്തി നശിച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിൽ , അലമാര, വസ്ത്രങ്ങൾ അടക്കമുള്ള വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു.

തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഗ്രാമ പഞ്ചായത്ത്, വില്ലേജ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥല സന്ദർശിച്ചു. കുടുംബത്തിന് നഷ്ട പരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ ഡെയ്സി ജോയി ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com