കണ്ണൂരിൽ നിർ‌ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല

തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
കണ്ണൂരിൽ നിർ‌ത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു; ആളപായമില്ല
Updated on

കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിറുത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീ പിടിച്ചു. പകൽ സമയത്ത് വെൽഡിങ് ഉൾപ്പടെയുള്ള അറ്റകുറ്റപ്പണികൾ നടത്തിയ ബോട്ട് രാത്രി ഏഴരയോടെ കത്തിനശിക്കുകയായിരുന്നു.

തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്‍റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് പൂർണ്ണമായും കത്തിനശിച്ചത്. തീപിടുത്ത സമയത്ത് ബോട്ടിൽ ആരും ഉണ്ടാവാതിരുന്നതിനാൽ ആളപായമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com