
ആലപ്പുഴ: മാവേലിക്കര കുന്നം ചാക്കോ റോഡിൽ നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു. വെൺമണി വലിയപറമ്പിൽ ആതിര എസ്.നായർ (31) ആണ് മരിച്ചത്. മൂന്നു വയസുള്ള മകനായി തിരച്ചിൽ ആരംഭിച്ചു. ആതിരയുടെ ഭർത്താവ് ഷൈലേഖ് (43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു തുടങ്ങിയവരെ നാട്ടുകാർ രക്ഷപ്പെടുത്തി.