
ശുഭബായി
പാലക്കാട്: മങ്കര മഞ്ഞക്കരയിൽ ഗ്രൈന്‍ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലിങ്കൽ ശുഭബായി (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 നാണ് സംഭവം.
അപകട സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയ ഭർത്താവ് തിരികെ എത്തിയപ്പോൾ ബോധമില്ലാതെ കിടന്ന ശുഭബായിയെ കണ്ട് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.