എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും മക്കൾക്കും ഗുരുതര പരുക്ക്

രാവിലെ ഒരു യുവാവും സുഹൃത്തുക്കളും വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു
housewife dies in house fire in erumeli kottayam

എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും മക്കൾക്കും ഗുരുതര പരുക്ക്

file image
Updated on

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ (50) ആണ് മരിച്ചത്. ഭർത്താവ് സത്യപാലൻ (53) മകൾ അഞ്ജലി (26) മകൻ ഉണ്ണിക്കുട്ടൻ (22) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

രാവിലെ ഒരു യുവാവും സുഹൃത്തുക്കളും വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു ശേഷം വീട്ടിൽ ബഹളമുണ്ടായിരുന്നു. തുടർന്നാണ് തീപിടിത്തമുണ്ടായത്. തീ പടർന്നു പിടിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല. വീടിനുള്ളിൽ വച്ച് ആരെങ്കിലും ആത്മഹത്യ ശ്രമം നടത്തിയതാണോ എന്ന് സംശയമുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com