ആലപ്പുഴയിൽ വളർത്തു നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്; മനുഷ‍്യാവകാശ കമ്മിഷന് പരാതി നൽകാൻ നീക്കം

നായയുടെ ആക്രമണത്തിൽ കൈക്ക് ആഴത്തിൽ മുറിവേറ്റ ഷൈമ മാവേലിക്കര ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി
housewife injured after being bitten by pet dog in alappuzha

ആലപ്പുഴയിൽ വളർത്തു നായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്; മനുഷ‍്യാവകാശ കമ്മിഷന് പരാതി നൽകാൻ നീക്കം

representative image

Updated on

ആലപ്പുഴ: മാന്നാറിൽ വീട്ടമ്മയ്ക്ക് വളർത്തുനായയുടെ കടിയേറ്റു. കുട്ടംപേരൂർ മെച്ചാട്ടു വടക്കേതിൽ ഷൈമയ്ക്കാണ് (50) നായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തിൽ കൈക്ക് ആഴത്തിൽ മുറിവേറ്റ ഷൈമ മാവേലിക്കര ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.

ചെറുമകന്‍റെ പിറന്നാളാഘോഷത്തിനായി മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു നായയുടെ കടിയേറ്റത്. നായയുടെ ഉടമസ്ഥയും അയൽവാസിയുമായ സ്ത്രീക്കെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണ സ്വഭാവം കാട്ടിയിരുന്ന നായയെ പൂട്ടിയിടാത്തതിന്‍റെ പേരിൽ നേരത്തെ ഷൈമ പഞ്ചായത്തിലും മാന്നാർ പൊലീസിലും പരാതി നൽകിയിരുന്നു.

തുടർന്ന് നായയ്ക്ക് ലൈസൻസ് എടുക്കുവാനും പൂട്ടിയിട്ട് വളർത്തുവാനും ഉടമയ്ക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിന്‍റെ പേരിൽ വഴക്കുണ്ടാക്കുകയും അസഭ‍്യം പറയുന്നതും പതിവായിരുന്നു. സംഭവത്തിൽ മനുഷ‍്യാവകാശ കമ്മിഷനിൽ പരാതി നൽകാനൊരുങ്ങുകയാണ് ഷൈമ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com