പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാവും? സൗജന്യ യാത്രക്കെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

പ്രിയദർശിനി രഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നായിരുന്നു ഹർജി
how-can-priyadarshini-scheme-be-stopped-asks-high-court

പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാവും? സൗജന്യ യാത്രക്കെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

representative image

Updated on

കൊച്ചി: പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാവുമെന്ന് ഹൈക്കോടതി. പദ്ധതി നിർത്തണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.

പാവപ്പെട്ടവർക്കല്ലെ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പിന്നെ എങ്ങനെയാണ് പദ്ധതി നിർത്തിവയ്ക്കാൻ പറയുന്നതെന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റി.

പ്രിയദർശിനി രഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നായിരുന്നു ഹർജി. വാഗ്ദാനം നൽകിയവർ വാക്കുപാലിച്ചത് കണ്ടുകൂടെ എന്നും കോടതി ചോദിച്ചു. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാരുകൾ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com