പേപ്പർ നോക്കാതെ വിദ്യാർഥികളെ തോൽപ്പിച്ചു: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

സർവകലാശാലാ രജിസ് ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണം
പേപ്പർ നോക്കാതെ വിദ്യാർഥികളെ തോൽപ്പിച്ചു: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
Updated on

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സർവകലാശാലാ രജിസ് ട്രാർ 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സൺ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.

സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യൂക്കേഷനിൽ രജിസ്റ്റർ ചെയ്ത് പന്തളം, പേരയം എൻ എസ് എസ് കോളേജ് സെൻററുകളിൽ ബി.എ.മലയാളം പരീക്ഷ എഴുതിയ നൂറോളം വിദ്യാർത്ഥികളാണ് തോറ്റത്. ഉത്തരകടലാസ് സെന്‍ററുകളിൽ നിന്ന് കൊണ്ടുപോയിട്ടില്ലെന്നാണ് വിവരം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

logo
Metro Vaartha
www.metrovaartha.com