പ്രമുഖ ബ്രാൻഡുകളുടെ വന്‍ വ്യാജ സിഗരറ്റ് ശേഖരം പിടികൂടി

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിഗരറ്റ് ശേഖരം പിടികൂടിയത്
huge collection of fake cigarettes of leading brands seized
പ്രമുഖ ബ്രാൻഡുകളുടെ വന്‍ വ്യാജ സിഗരറ്റ് ശേഖരം പിടികൂടി
Updated on

കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വന്‍ വ്യാജ സിഗരറ്റ് ശേഖരം പിടികൂടി. നെടുമ്പാശ്ശേരി കസ്റ്റംസ് വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിഗരറ്റ് ശേഖരം പിടികൂടിയത്.

അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങൾ, ഇ-സിഗരറ്റ്, കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും ഇവിടെ നിന്നു കണ്ടെത്തി. ഇതിന് പുറമെയാണ് വലിയ സിഗരറ്റ്ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ കണ്ടെടുത്തത്. സംഭരണ കേന്ദ്രം നടത്തിയിരുന്ന നെടുമ്പാശേരി സ്വദേശികളായ മഞ്ജേഷ്, അൽത്താഫ് എന്നിവരാണ് സംഭവത്തിനു പിന്നിൽ. റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇവർക്കായി കസ്റ്റംസ് തെരച്ചിൽ നടത്തുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com