കോട്ടയം മെഡിക്കൽ കൊളെജിനു മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം; 2 കടകള്‍ കത്തി നശിച്ചു

ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചു
കോട്ടയം മെഡിക്കൽ കൊളെജിനു മുന്നിലെ  ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം;  2 കടകള്‍ കത്തി നശിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കൊളെജിന് മുന്നിലെ ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലക്സിലെ ഒരു ചെരുപ്പ്, സ്റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചു. ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചു.

ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിത്തമുണ്ടായത്. തീപിടിത്തത്തിൽ രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചിട്ടുണ്ട്. .ഞായറാഴ്ച രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങള്‍ എല്ലാം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com