തലശേരിയിൽ വൻ തീപിടിത്തം; 30 ലക്ഷം രൂപയുടെ നാശനഷ്ടം

ശനിയാഴ്ച അർധരാത്രിയോടെ തീ പടർന്നു പിടിക്കുന്നതുകണ്ട ഓട്ടോ തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
താമരശേരിയിലുണ്ടായ തീപിടിത്തം
താമരശേരിയിലുണ്ടായ തീപിടിത്തം

തലശേരി: ദേശീയ പാതയോരത്ത് തലശേരി പഴയ ബസ് സ്റ്റാന്‍റിനു മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.

30 ലക്ഷം രൂപയുടെ നാശനാഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ശനിയാഴ്ച അർധരാത്രിയോടെ തീ പടർന്നു പിടിക്കുന്നതുകണ്ട ഓട്ടോ തൊഴിലാളികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മുക്കത്ത് നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തി പുലർച്ചെ മൂന്നുമണിയോടെയാണ് തീയണച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com