കണ്ണൂരിൽ നടുറോഡിൽ 3 മീറ്ററിലധികം ആഴമുള്ള വന്‍ ഗർത്തം രൂപപ്പെട്ടു

ആദ്യം ഒരു ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
huge hole formed in kannur chengalayi road

കണ്ണൂരിൽ നടുറോഡിൽ 3 മീറ്ററിലധികം ആഴമുള്ള വന്‍ ഗർത്തം രൂപപ്പെട്ടു

file image

Updated on

കണ്ണൂർ: ചെങ്ങളായിയിൽ റോഡിൽ വന്‍ ഗർത്തം രൂപപ്പെട്ടു. കാവുമ്പായി - കരിവെള്ളൂർ റോഡിൽ 3 മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഉണ്ടായത്. ചൊവ്വാഴ്ച (June 03) വൈകുന്നേരം 5 മണിയോടെയാണ് പ്രദേശവാസികൾ ഈ കുഴി ശ്രദ്ധിക്കുന്നത്.

വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് ഈ കുഴി ആദ്യം കണ്ടത്. റോഡിൽ ഒരു ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സംശയം നോന്നിയ ഇവർ ഒരു കമ്പെടുത്ത് കുത്തിയപ്പോൾ ആദ്യം ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് വീണ്ടും ഇടിഞ്ഞ് 3 മീറ്ററായി താഴ്ന്നു.

ഉടനെ റോഡ് ബ്ലോക്ക് ചെയ്തതിനാൽ വലിയ അപകടങ്ങൽ ഒഴിവാക്കാനായി എന്ന് പ്രദേശവാസികൾ പറയുന്നു. കണ്ണൂർ ചെങ്ങളായിയിലെ കുഴി പൈപ്പിങ് (soil piping) പ്രതിഭാസമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിദഗ്ധ പരിശോധന നിർബന്ധമാണെന്ന് തളിപ്പറമ്പ് തഹസിൽദാർ അറിയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com