ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണോയെന്ന് പരിശോധിക്കുന്നുണ്ട്
Human hand found under Dhanbad Express coach in Alappuzha

ആലപ്പുഴയിൽ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തി

Updated on

ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെടാനിരുന്ന ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് താഴെ മനുഷ്യന്‍റെ കൈ കണ്ടെത്തി. ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയിൽ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണോയെന്ന് പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ശനിയാഴ്ച ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.

സംഭവത്തിൽ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധൻബാദ് എക്സ്പ്രസ് പോകുന്ന പാതയിൽ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്ന കാര്യമടക്കം റെയിൽവെ പരിശോധിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com