മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

2018ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്
human rights activist v b ajayakumar passes away

മനുഷ്യാവകാശ പ്രവർത്തകൻ വി.ബി. അജയകുമാർ അന്തരിച്ചു

Updated on

തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി.ബി. അജയകുമാർ (48) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒരു മണിമുതൽ 4 മണിവരെ കൊടുങ്ങല്ലൂരിലെ വസതിയിലാണ് പൊതു ദർശനം. വൈകിട്ട് 5 ന് കൊടുങ്ങല്ലൂർ ചപ്പാറ ശ്മശാനത്തിൽ നടക്കും.

ദളിൽ ആദിവാസി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന റൈറ്റ്സ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു വി.ബി. അജയകുമാർ. നർമദ ബച്ചാവോ അന്തോളൻ, പീപ്പിൾസ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും നിരവധി യുഎൻ സമ്മേളനങ്ങളിൽ പാർശ്വവൽകൃത സമൂഹങ്ങൾക്കായി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് ദളിത്, തീരദേശ മേഖലകളിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com