കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
 മുഹമ്മദ് റിജാസ്
മുഹമ്മദ് റിജാസ്

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ തൂണഇൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൂണിൽ ഷോക്കുണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി മുഹമ്മദ് പറഞ്ഞു. റിജാസിന്‍റെ മരണം കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപിച്ച് പ്രതിഷേധം ശകതമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com