തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; കെഎസ്ഇബിക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

യൂത്ത് കോൺഗ്രസ് മുൻ തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ് യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്‍റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിചേദിച്ചത്
human rights commission case against kseb
കെഎസ്ഇബിക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Updated on

തിരുവമ്പാടി: കെഎസ്ഇബി ഓഫിസിന് നേരെ ആക്രമണം നടത്തിയതിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബിക്കെതിരേ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് മുൻ തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റ് യു.സി. അജ്മൽ ഉള്ളാട്ടിൽ എന്ന യുവാവിന്‍റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിച്ഛേദിച്ചത്. കെ.എസ്.ഇ ബി . സിഎംഡിയുടെ നിർദേശ പ്രകാരമാണ് കണക്ഷൻ വിഛേദിച്ചതെന്നാണ് വാർത്തകൾ. അസിസ്റ്റന്‍റ് എൻജിനീയറടക്കം ജീവനക്കാരെ മർദിച്ചെ്നും ഏതാണ്ട് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നും ആരോപിച്ചാണ് യു.സി. അജ്മലിന്‍റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com