പാലക്കാട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം

പ്രദേശത്ത് വിറക് ശേഖരിക്കാനായി എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടെത്
human skeleton found in kanjikode coach factory
human skeleton found in kanjikode coach factory
Updated on

പാലക്കാട്: കാഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാനായി എത്തിയ നാട്ടുകാരാണ് അസ്ഥികൂടം കണ്ടെത്. തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും എത്തി അസ്ഥികൂടം കസ്റ്റഡിയിലെടുത്തു.

പ്രദേശത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി. നാലുമാസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയെ കാണാതായിരുന്നതായി നാട്ടുകാർ പൊലീസിൽ മൊഴി നൽകി. ഇതനുസരിച്ച് അസ്ഥികൂടത്തിന്‍റെ അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനക്കായി കൊണ്ടുപോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com