തൃശൂര്‍: ചേര്‍പ്പില്‍ ഏട്ടുമന പാടത്ത് അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടത്ത് നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടചർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ അന്വേഷണം പുരോഗമിക്കുകയാണ്.