കൊച്ചിയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ മനുഷ‍്യന്‍റെ തലയോട്ടി കണ്ടെത്തി

കുമ്പളങ്ങി സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്തുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്
human skull found in kumbalangi kochi

കൊച്ചിയിൽ പറമ്പ് വൃത്തിയാക്കുന്നതിനിടെ മനുഷ‍്യന്‍റെ തലയോട്ടി കണ്ടെത്തി

Updated on

കൊച്ചി: കൊച്ചിയിൽ മനുഷ‍്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാർട്ട് പള്ളിക്ക് സമീപത്തുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്.

കണ്ണമാലി സ്വദേശിയായ ഫ്രാൻസിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ളതാണ് പറമ്പ്. സംഭവ സ്ഥലത്ത് പൊലീസെത്തി തുടർനടപടി സ്വീകരിച്ചു.

പള്ളിക്ക് അടുത്ത് തന്നെ സെമിത്തേരിയുമുണ്ട്. കാടുപിടിച്ചുകിടക്കുകയായിരുന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഫൊറൻസിക് പരിശോധനയ്ക്കായി തലയോട്ടി കൊണ്ടുപോകും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com