
മീര
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സെപ്റ്റംബർ 10 നാണ് മാട്ടുമന്ത ചോളോട് സിഎന്‍ പുരം സ്വദേശി 32കാരിയായ മീരയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്നോടും ആദ്യ വിവാഹത്തതിലെ തന്‍റെ കുഞ്ഞിനോടും ഭര്‍ത്താവിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് മീര ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. ഇത് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.